Posts

Showing posts from March, 2020

കൊറോണ വൈറസും കുറെ സന്നദ്ധ പ്രവർത്തകരും

ലോകത്തെ മുഴുവൻ മുൾമുനയിൽ നിറുത്തിയിരിക്കുകയാണ് കോവിഡ്- 19 എന്ന കൊറോണ വൈറസ്. സാമൂഹിക അകലം പാലിക്കുയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയുമാണ് പ്രതിരോധ മാർഗം. ഈ മഹാമാരി തടയുന്നതിന്റെ ഭാഗമായി രാജ്യമാകെ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങൾക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതിന് സർക്കാർ അനുമതിയില്ല. ഭക്ഷണ സാമഗ്രികൾക്കു ഓരോ കുടുംബങ്ങളും വളരെയേറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് എല്ലായിടത്തും, കേരളത്തിലും സമാനമായ അവസ്ഥയിലാണ്. ഇപ്പോഴാണ് സന്നദ്ധ പ്രവർത്തനം ഊര്ജിതമാക്കേണ്ടത്, പക്ഷെ സർക്കാർ നേതൃത്വത്തിൽ അല്ലാതെയുള്ള പ്രവർത്തനങ്ങൾക്കു അനുമതിയില്ലായെന്നതിനു പരക്കെ ആക്ഷേപം ഉണ്ട്. അന്യ സംസ്ഥാങ്ങളിൽ നിന്നും ജോലിക്കു വന്നവരെ അതിഥി തൊഴിലാളികൾ എന്ന് സർക്കാർ നാമകരണം ചെയ്തിട്ടുണ്ട്. മുതലാളിമാരുടെ കീഴിൽ അല്ലാത്തവർക്ക് ഭക്ഷണം, സോപ്പ് മുതലായ അവശ്യ സാധനങ്ങൾക്ക് സഹായം നൽകേണ്ടതുണ്ട്. കേരളത്തിൽ സന്നദ്ധ പ്രവർത്തനം കാഴ്ച വെച്ച വിവിധ സംഘടനകളെ രണ്ടു പ്രളയങ്ങൾ ഉൾപ്പെടെയുള്ള ദുരന്ത മുഖത്ത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. ഈ അവസരത്തിലും പരിശീലനം ലഭിച്ച ഇത്തരം സംഘടനകളുടെ സഹകരണം ഏറെ പ്രയോജനപ്പെടുത്താനും കഴിയും. ...