Posts

Showing posts from January, 2020

മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?

Image
2019 ഇൽ മമ്മൂട്ടി നിറഞ്ഞാടിയത് ഒന്നിനൊന്നു വ്യത്യസ്ത വേഷങ്ങൾ അതും അന്യ ഭാഷകളിലും എന്നാകുമ്പോൾ  ചോദ്യത്തിന് പ്രസക്തിയുണ്ട്.  പ്രായം തളർത്താത്ത വീര്യം എന്നൊക്കെ പറയുന്നത് മലയാളത്തിന്റെ അഹങ്കാരമായ മഹാനടൻ മമ്മൂട്ടിയിൽ ആവശ്യത്തിലും അധികമുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷയിലും തന്റെ ആധിപത്യം നിലനിറുത്തിയ അഭിനയ ചക്രവർത്തിയാണ് നമ്മുടെ പ്രിയങ്കരനായ മമ്മൂക്ക എന്നതിൽ ഏതൊരു മലയാളിക്കും അഭിമാനിക്കാം. അന്യ സംസ്ഥാനങ്ങളിൽ സ്‌പെഷ്യൽ ഡ്യൂട്ടിക്ക് പോകുന്ന കേരള പോലീസ് അനുഭവിക്കുന്ന ദുരിത പൂർണ്ണമായ അവസ്ഥകൾ നമ്മെ ഏവരെയും പലതും മനസിലാക്കി തന്നു.  മാസ്സ് ത്രില്ലർ 'മധുര രാജ' ബോക്സോഫീസ് അടിച്ചു ലെവലാക്കിയത് നമ്മൾ ആസ്വദിച്ചപ്പോൾ നാം എല്ലാവരും അദ്ദേഹത്തിന്റെ പ്രായം മറന്നു പോയത് വാസ്തവം. സ്റ്റൈലൻ ലുക്കിൽ പതിനെട്ടാം പടിയിൽ യുവാക്കളെ വരെ വെല്ലും സ്റ്റൈലിൽ പല യുവ നായകന്മാർക്കും നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റ് ആയിട്ടാണ് ഫാൻസ്‌ വിലയിരുത്തിയത്. സൗമ്യതയുടെ മറ്റൊരു രൂപമായിരുന്നു ഗാനഗന്ധവനിൽ മമ്മൂക്ക നമ്മെ വിസ്മയിപ്പിച്ചത്. ചരിത്രം സിനിമയാകുമ്പോൾ ആരായിരിക്കും ആ താരമെന...